കൊച്ചി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചു

modi-കൊച്ചി: കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍, മന്ത്രി തോമസ് ചാണ്ടി, കെ.വി തോമസ് എം.പി കൊച്ചി മേയര്‍ സൗമിനി ജയന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മെട്രോ യാത്രക്കാര്‍ക്കുവേണ്ടിയുള്ള കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും മെട്രോ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി. പാലാരിവട്ടം മെട്രോ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ പ്രവേശന കവാടത്തില്‍ നാട മുറിച്ച് മെട്രോ യാത്ര ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെ യാത്ര ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ നിലയ്ക്കാത്ത കയ്യടികളോടെയാണ് ഇ.ശ്രീധരനെ സദസ്സ് വരവേറ്റത്.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.