പുതുവൈപ്പ്: സമരക്കാര്‍ക്കെതിരെ നടന്നത് നരനായാട്ടാണെന്ന് കാനം രാജേന്ദ്രന്‍

പുതുവൈപ്പ്: സമരക്കാര്‍ക്കെതിരെ നടന്നത് നരനായാട്ടാണെന്ന് കാനം രാജേന്ദ്രന്‍

kanam-rajendran-01കണ്ണൂര്‍: പുതുവൈപ്പില്‍ സമരക്കാര്‍ക്കെതിരെ നടന്നത് നരനായാട്ടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരം ചെയ്ത സാധാരണക്കാരായ ജനങ്ങളെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരക്കാര്‍ക്കെതിരെ തീവ്രവാദബന്ധം ആരോപിക്കുന്നത് യു.എ.പി.എ ചുമത്താനാണോയെന്ന് സംശയമുണ്ടെന്നും കാനം വ്യക്തമാക്കി. ഇത്തരം നടപടികള്‍ സര്‍ക്കാരിന്റെ വില കുറച്ചു കാണിക്കുമെന്നും ഇടതുമുന്നണി നടത്തിവന്ന ജനകീയ സമരങ്ങളുടെ തുടര്‍ച്ചയാണ് ഇടതുപക്ഷ സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരത്തെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നിലപാടല്ലെന്നും സമരക്കാരെ കായികമായി നേരിട്ട പോലീസ് നടപടി തെറ്റാണെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചിരുന്നു. അതേസമയം പുതുവൈപ്പില്‍ സമരം നടത്തുന്നവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി റൂറല്‍ എസ്.പി ബേബി ജോര്‍ജ് രംഗത്തെത്തി. സമരത്തിന് പുറത്തുനിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്നും ജനങ്ങളെയും പോലീസിനെയും കബളിപ്പിക്കാനാണ് സ്ത്രീകളെയും കുട്ടികളെയും മുന്‍നിര്‍ത്തി സമരം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.