ഫ്രൈഡ് റൈസ്
ചേരുവകള്‍
ബിരിയാണി അരി – രണ്ട് കപ്പ്
ബീന്‍സ് ചെറുതായി അരിഞ്ഞത് – അരക്കപ്പ്
കാരറ്റ് ചെറുതായി അരിഞ്ഞത് – അരക്കപ്പ്
മുട്ട – രണ്ടെണ്ണം
സോയാസോസ് – കാല് ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
റിഫൈന്‍ഡ് ഓയില്‍ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബിയാണി അരി ഉപ്പിട്ട് പാതിവേവിക്കുക. സോസ്പാന്‍ ചൂടാവുമ്പോള്‍ ഓയില്‍ ഒഴിച്ച് ബീന്‍സ്, ക്യാരറ്റ് എന്നിവയിട്ട് വഴറ്റി ഇതിലേക്ക് മുട്ട ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം ചോറിടുക. മുട്ട ചോറിനൊപ്പം നന്നായി ചേരുമ്പോള്‍ സോയാസോസ് ചേര്‍ത്തിളക്കുക. ഉപ്പ് ആവശ്യമെങ്കില്‍ ചേര്ത്തിളക്കാവുന്നതാണ്.
Photo courtesy : Google /images may be subject to copyright