ജനാധിപത്യ രീതിയിലൂടെയാണ് ബി.ജെ.പി പ്രതിഷേധിക്കുന്നതെന്ന് കുമ്മനം

ജനാധിപത്യ രീതിയിലൂടെയാണ് ബി.ജെ.പി പ്രതിഷേധിക്കുന്നതെന്ന് കുമ്മനം

 

kummanam-latest-1തിരുവനന്തപുരം: കണ്ണൂരില്‍ പരീക്ഷിച്ച് പരാജയപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സി.പി.എം തിരുവനന്തപുരത്ത് നടപ്പാക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കാരായിമാരും ജയരാജന്മാരും തലസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കുമ്മനം പറഞ്ഞു. തലസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ ജനാധിപത്യ രീതിയിലൂടെയാണ് ബി.ജെ.പി പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍.എസ്.എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മതിപ്പ് പ്രകടിപ്പിച്ചു എന്ന രീതിയില്‍ മുഖ്യമന്ത്രി കള്ളപ്രചരണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. പ്രാദേശികമായി നടന്ന സംഭവം വലുതാക്കാന്‍ ആസൂത്രിതശ്രമമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.