സംസ്ഥാനത്ത് ആര്‍.എസ്.എസ് ആസൂത്രിതമായി ആക്രമണം നടത്തുകയാണെന്ന് കോടിയേരി

സംസ്ഥാനത്ത് ആര്‍.എസ്.എസ് ആസൂത്രിതമായി ആക്രമണം നടത്തുകയാണെന്ന് കോടിയേരി

 

kodiyeriതിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍.എസ്.എസ് ആസൂത്രിതമായി ആക്രമണം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പി കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം പ്രചരിപ്പിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരണമെന്നത് ആര്‍.എസ്.എസിന്റെ സ്വപ്‌നം മാത്രമാണെന്നും ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ അമിത് ഷാ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മുകാര്‍ അല്ലാത്തവരെയും ആര്‍.എസ്.എസ് കൊലപ്പെടുത്തുകയാണെന്നും ബി.ജെ.പി ദേശീയ നേതൃത്വം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ആയുധം താഴെവെച്ച് ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ ആര്‍.എസ്.എസ് തയ്യാറാകണമെന്നും സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങളും പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.