ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടും

ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടും

 

banner-4തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സിനിമാതാരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടും. വിജിലന്‍സ് അന്വേഷണം തീരുന്നതുവരെ തീയറ്റര്‍ അടച്ചിടാന്‍ ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്. കൗണ്‍സിലിലെ പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ ഐക്യകണ്‌ഠേനയാണ് തീരുമാനം എടുത്തത്. തീയറ്ററിന് നിര്‍മ്മാണാനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. തീയറ്ററിന്റെ കൈവശാവകാശവും ലൈസന്‍സും നിയമവിരുദ്ധമായാണ് നേടിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവ റദ്ദാക്കിയിട്ടുണ്ട്. അടച്ചുപൂട്ടാനുള്ള നോട്ടീസ് ഇന്നുതന്നെ ഡി സിനിമാസിന് നല്‍കുമെന്ന് നഗരസഭ വ്യക്തമാക്കി. പുറമ്പോക്ക് സ്ഥലം കൈയേറിയാണ് ഡി സിനിമാസ് നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി പി.ഡി ജോസഫ് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.