നടിയെ ആക്രമിച്ച കേസ്‌ അട്ടിമറിക്കാന്‍ നീക്കമെന്ന്‌ പി.ടി തോമസ്‌

നടിയെ ആക്രമിച്ച കേസ്‌ അട്ടിമറിക്കാന്‍ നീക്കമെന്ന്‌ പി.ടി തോമസ്‌

PT-Thomas.jpg.image.784.410 (1)കൊച്ചി: നടിയെ ആക്രമിച്ച കേസ്‌ അട്ടിമറിക്കാന്‍ ഇടത്‌ നേതാക്കള്‍ ശ്രമിക്കുന്നുവെന്ന്‌ പി.ടി തോമസ്‌ എം.എല്‍.എ. ഇക്കാര്യത്തില്‍ ഇടതു ജനപ്രതിനിധികളുടെ നിലപാട്‌ എന്താണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സിനിമാപ്രവര്‍ത്തകരും ഇടതുജനപ്രതിനിധികളുമായ ഗണേശ്‌, മുകേഷ്‌, ഇന്നസെന്റ്‌ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ദാനച്ചടങ്ങില്‍ നിന്ന്‌ വിട്ടുനിന്നത്‌ കേസില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വേണ്ടിയാണെന്നും പി.ടി തോമസ്‌ ആരോപിച്ചു. ഇരയായ പെണ്‍കുട്ടിയുടെ ജീവന്‍ വെച്ച്‌ ചിലര്‍ പന്താടുകയാണെന്നും ദിലീപിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പി.ആര്‍ വര്‍ക്ക്‌ നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതു സഹയാത്രികനായ സെബാസ്റ്റ്യന്‍ പോള്‍ ദിലീപിനെ അനുകൂലിച്ച്‌ രംഗത്തെത്തിയത്‌ ഞെട്ടിച്ചുവെന്നും പി.ടി തോമസ്‌ കൂട്ടിച്ചേര്‍ത്തു. കേസ്‌ തേച്ചുമായ്‌ച്ചുകളയാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന്‌ സര്‍ക്കാര്‍ പരിശോധിക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.