പാദങ്ങളിലെ വിണ്ടുകീറല്‍ അകറ്റാം
വിണ്ടുകീറിയ വരണ്ട പാദങ്ങള്‍ എന്നും സുന്ദരിമാരുടെ തലവേദനയാണ്. ഇതാ സുന്ദരമായ പാദങ്ങള്‍ സ്വന്തമാക്കാന്‍ ചില സൂത്രവിദ്യകള്‍…
പാദങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
ഉറങ്ങുന്നതിനു മുമ്പ് ഉപ്പിട്ട ഇളംചൂടുവെള്ളത്തില്‍ പാദങ്ങള്‍ മുക്കിവെയ്ക്കാം.
ഇളം ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ ലെമണ്‍ ഷാമ്പുവോ, നാരങ്ങനീരോ ചേര്‍ത്തിളക്കി അതില്‍ കാല്പാദങ്ങള് മുക്കിവെക്കുന്നത് ഗുണം ചെയ്യും.
വെണ്ടയ്ക്ക അരച്ച് പാദങ്ങളില്‍ പുരട്ടുന്നത് വരള്‍ച്ച അകറ്റി കാലുകള്‍ സുന്ദരമാക്കാം.
ഒലിവ് ഓയില്‍, നാരങ്ങാനീര് മിശ്രിതം കാലില്‍ പുരട്ടുന്നത് വിണ്ടുകീറല്‍ അകറ്റും.
വെളിച്ചെണ്ണ, പശുവിന് നെയ്യ്, തേന്‍, മഞ്ഞള്‍പൊടി ഇവ യോജിപ്പിച്ച് വിണ്ടുകീറലുള്ള ഭാഗത്ത് പുരട്ടുന്നത് ഫലപ്രദമാണ്.
മഞ്ഞളും വേപ്പിലയും അരച്ച് പാദങ്ങളില്‍ പുരട്ടുന്നത് വിണ്ടുകീറല്‍ ഇല്ലാതാക്കും.
മൈലാഞ്ചി കാലില്‍ അരച്ചു തേയ്ക്കുന്നത് വിണ്ടുകീറല്‍ അകറ്റും.
വിണ്ടുകീറിയ പാദത്തില്‍ വെളിച്ചെണ്ണയോ മോയ്സ്ചറൈസറോ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ഗുണംചെയ്യും.
Photo Courtesy : Google/ Images may be subjected to copyright