ഹാജരാകാന് തയ്യാറാണെന്ന് നാദിര്ഷ: പോലീസ് നിയമോപദേശം തേടി
കൊച്ചി: നടിയെ ആക്രമിച്ച കേസില് ചോദ്യം ചെയ്യലിന് ഹാജരാകാന് തയ്യാറാണെന്ന് നടനും സംവിധായകനുമായ നാദിര്ഷ. ഇന്ന് നാല് മണിക്കുശേഷം എപ്പോള് വേണമെങ്കിലും ഹാജരാകാമെന്ന് നാദിര്ഷ അന്വേഷണസംഘത്തെ അറിയിച്ചു. എന്നാല് നാദിര്ഷയുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല് പോലീസ് ചോദ്യംചെയ്യല് ഒഴിവാക്കി. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വെള്ളിയാഴ്ച രാവിലെ ചോദ്യം ചെയ്യലിന് നാദിര്ഷ ഹാജരായെങ്കിലും രക്തസമ്മര്ദ്ദത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവിലും വ്യതിയാനം ഉണ്ടായതിനെ തുടര്ന്ന് ചോദ്യം ചെയ്യല് മാറ്റിവെയ്ക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് നാദിര്ഷയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്.
താന് നിരപരാധിയാണെന്നും കേസില് കുടുക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും ഹൈക്കോടതിയില് സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷയില് നാദിര്ഷ വ്യക്തമാക്കിയിരുന്നു. എന്നാല് അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയെന്ന സംവിധായകന് നാദിര്ഷയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് ആലുവ റൂറല് എസ്.പി എ.വി ജോര്ജ് പ്രതികരിച്ചിരുന്നു.
Photo Courtesy : Google/ Images may be subjected to copyright

