ആംബുലന്സിന് വഴിമുടക്കിയതല്ല, പൈലറ്റ് പോയതാണെന്ന് വാഹന ഉടമ
ആലുവ: ഗുരുതരാവസ്ഥയിലുള്ള നവജാതശിശുവുമായി പോയ ആംബുലന്സിന് പൈലറ്റ് പോയതാണെന്ന് വാഹന ഉടമ. അമിത വേഗതയിലെത്തിയ ആംബുലന്സിന് വഴിയൊരുക്കാനായാണ് കാറിന്റെ ഹെഡ്ലൈറ്റുകളും ഇന്ഡിക്കേറ്ററും തെളിച്ച് മുന്നില് പോയതെന്നും വാഹനം ഓടിച്ചിരുന്ന നിര്മ്മല് ജോസ് പോലീസിനോട് പറഞ്ഞു. മറ്റ് വാഹനങ്ങള് ആംബുലന്സിന് മുന്നില് തടസ്സമാകാതിരിക്കാനാണ് താന് ശ്രമിച്ചതെന്നും യുവാവ് മൊഴി നല്കി. എടത്തല പോലീസ് സ്റ്റേഷനിലാണ് ഇയാള് കീഴടങ്ങിയത്. ആംബുലന്സിന് സൈഡ് നല്കാതെ മുന്നില് അമിതവേഗതയില് സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വൈറലായതോടെയാണ് പോലീസ് കേസെടുത്തത്. നിര്മ്മലിന്റെ ഡ്രൈവിംഗ് ലൈസന്സ് സസ്പെന്ഡ് ചെയ്യാനാണ് പോലീസ് തീരുമാനം.
Photo Courtesy : Google/ images are subject to copyright

