മീനില്ലാത്ത മീന്‍ കറി

മീനില്ലാത്ത മീന്‍ കറി

fish-curry-without-fishആവശ്യമുള്ള സാധനങ്ങള്‍
വെളിച്ചെണ്ണ- 1 ടേബിള്‍ സ്പൂണ്‍
കരിക്ക് അല്ലെങ്കില്‍ അധികം മൂക്കാത്ത തേങ്ങ- 1 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
ഉലുവ – 1 നുള്ള്
കടുക് – 1 ടീസ്പൂണ്‍
ചുവന്നുള്ളി – 2 എണ്ണം (വട്ടത്തിലരിഞ്ഞത്)
ഉണക്കമുളക് – 2 എണ്ണം
കറിവേപ്പില – കുറച്ച്
ഇഞ്ചി, വെളുത്തുളളി കല്ലില്‍ വച്ച് ഒരുമിച്ച് ചതച്ചത് – 1/2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് നീളത്തില്‍ മുറിച്ചത് – 4 എണ്ണം
ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത് – 6 എണ്ണം
കാശ്മീരി മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
കുടംപുളി – 1 അല്ലി
ഉപ്പ്- പാകത്തിന്
വെള്ളം – പാകത്തിന്

തയ്യാറാക്കുന്ന വിധം
ഒരു മണ്‍ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഉലുവയും കടുകും പൊട്ടിക്കുക. ചുവന്നുള്ളി ചേര്‍ത്ത് മൂപ്പിക്കുക. ബ്രൗണ്‍ കളറാകുമ്പോള്‍ ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിക്കുക.ഇതിലേക്ക് ചെറിയ ഉള്ളി നീളത്തിലരിഞ്ഞതും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേര്‍ക്കാം. ഒരു ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു പാത്രത്തിലെടുത്ത് അല്‍പ്പം ചൂടുവെള്ളം ഒഴിച്ച് ഇളക്കി പേസ്റ്റ് പോലെയാക്കുക. ഇഞ്ചിയും വെളുത്തുള്ളിയും വഴന്ന ശേഷം പേസ്റ്റാക്കി വച്ചിരിക്കുന്ന മുളകുപൊടി ചേര്‍ക്കുക. വെള്ളം വറ്റി എണ്ണ തെളിഞ്ഞുവരുമ്പോള്‍ കുറച്ച് വെള്ളവും കുടംപുളിയും ഉപ്പും ചേര്‍ക്കാം. തിളച്ചുതുടങ്ങുമ്പോള്‍ കരിക്ക് ഇതിലേക്ക് ചേര്‍ത്ത് ചെറിയ തീയില്‍ മൂടിവച്ച് ചൂടാക്കുക. കരിക്ക് വെന്തുകഴിയുമ്പോള്‍ തീനിര്‍ത്തി ഒരുപിടി കറിവേപ്പില അതിലേക്ക് ചേര്‍ത്ത് അടച്ചുവച്ച് അല്‍പ്പസമയത്തിനുശേഷം വിളമ്പാം.

 

 Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.