അമിത് ഷാ പല്ലു കൊഴിഞ്ഞ സിംഹമാണെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന് അമിത് ഷായെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അമിത് ഷാ പല്ലു കൊഴിഞ്ഞ സിംഹമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിയിലൂടെ നടക്കാനുള്ള ധൈര്യം ഇല്ലാത്തതിനാലാണ് ജനരക്ഷായാത്രയുടെ പദയാത്രയില് നിന്ന് അമിത് ഷാ പിന്മാറിയതെന്നും കോടിയേരി വ്യക്തമാക്കി. കൊട്ടിഘോഷിച്ച് നടത്തിയ ജനരക്ഷായാത്ര ആളുകളില്ലാതെ ശുഷ്കമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബി.ജെ.പിയുടെ ജനരക്ഷായാത്രയെ പരിഹസിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.അമിത് ഷാ ഡല്ഹിയിലേക്ക് മടങ്ങിയതോടെ ജനരക്ഷായാത്ര ഫ്യൂസ് പോയ പോലെയായെന്നും കുമ്മനം രാജശേഖരന്റെ യാത്ര വിലാപയാത്രയായെന്നും ചെന്നിത്തല പറഞ്ഞു.
Photo Courtesy : Google / Images may be subjected to copyright

