ചികിത്സാ വിസക്ക് അപേക്ഷിച്ച പാകിസ്ഥാനികള്‍ക്ക് സുഷമാ സ്വരാജിന്റെ ദീപാവലി സമ്മാനം
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്ന് ചികിത്സാര്‍ത്ഥം ഇന്ത്യയിലേക്കു വരാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന എല്ലാവര്‍ക്കും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ദീപാവലി സമ്മാനം. മെഡിക്കല്‍ വിസക്കായി അപേക്ഷിച്ച് കാത്തിരിക്കുന്ന എല്ലാവര്‍ക്കും ഇന്ന് വിസ അനുവദിക്കുമെന്ന് സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
ചികിത്സക്കായി ഇന്ത്യയിലെത്തുന്നതിനുള്ള പ്രത്യേക വിസക്കായി കാത്തിരിക്കുന്ന അര്‍ഹരായ എല്ലാവര്‍ക്കും അവരുടെ രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് വിസ അനുവദിക്കുകയെന്നും സുഷമാ സ്വരാജ് ട്വീറ്റില്‍ വ്യക്തമാക്കുന്നു.
Photo Courtesy : Google/ images are subject to copyright

