വിജയ് മല്ല്യ അറസ്റ്റില്

ലണ്ടന്: വിവാദ വ്യവസായി വിജയ് മല്ല്യ ലണ്ടനില് അറസ്റ്റില്. 9,000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിലാണ് മല്ല്യ അറസ്റ്റിലായത്. ഇത് രണ്ടാം തവണയാണ് മല്ല്യ ലണ്ടനില് അറസ്റ്റിലാവുന്നത്. കള്ളപ്പണം വെളുപ്പിച്ച കേസില് മല്ല്യക്കെതിരെ ലണ്ടന് കോടതിയില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സത്യവാങ്മൂലം സമര്പ്പിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. ബാങ്കുകളില് നിന്നും 9400 കോടി രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് കടന്ന മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
Photo Courtesy: Google/ images are subject to copyright
