കരുവാളിപ്പോ… ടെന്‍ഷന്‍ വേണ്ട

കരുവാളിപ്പോ… ടെന്‍ഷന്‍ വേണ്ട

sun lightവേനല്‍ക്കാലം സുന്ദരിമാര്‍ക്കെന്നും പേടിസ്വപ്‌നമാണ്. പൊള്ളുന്ന ചൂടില്‍ ചര്‍മ്മം വരണ്ട് കരുവാളിച്ച് പോകുന്നുവെന്ന ടെന്‍ഷന്‍ വേണ്ട. ഇതാ ചില ഒറ്റമൂലികള്‍….

കരുവാളിപ്പ് ഉള്ള ഭാഗത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം.

കറ്റാര്‍വാഴ നീര് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം ശുദ്ധജലത്തില്‍ കഴുകാം.

പഴുത്ത പപ്പായയുടെ പള്‍പ് മുഖത്ത് പുരട്ടുന്നത് കരുവാളിപ്പ് അകറ്റും.

വെയിലേറ്റ ഭാഗങ്ങളില്‍ തൈര് കൊണ്ട് മസാജ് ചെയ്യുന്നത് ഗുണകരമാണ്.

നാരങ്ങും പഞ്ചസാരയും ഗ്ലിസറിനും യോജിപ്പിച്ച് കരുവാളിപ്പ് ഉള്ള ഭാഗങ്ങളില്‍ പുരട്ടി 15 മിനിറ്റിനുശേഷം കഴുകിക്കളയാം.

കരുവാളിപ്പ് അകന്ന് സുന്ദരമായ ചര്‍മ്മം സ്വന്തമാക്കാന്‍ പുളിപ്പിച്ച മുന്തിരി നീര് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകാം.

ഓറഞ്ചിന്റെ തൊലി ഉണക്കിയശേഷം പൊടിച്ച് പാല്‍പ്പാടയും ചേര്‍ത്ത് ഉപയോഗിക്കുന്നത് നിറം വര്‍ധിപ്പിക്കും.

വെള്ളരിനീര് ചര്‍മ്മത്തില്‍ പുരട്ടുന്നത് കരുവാളിപ്പിനെ പ്രതിരോധിക്കും.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.