രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് കമല്‍ഹാസന്‍

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് കമല്‍ഹാസന്‍

Kamal Hassan1--621x414ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുണ്ടെന്ന് പ്രശസ്ത സിനിമാതാരം കമല്‍ഹാസന്‍. ജനങ്ങളില്‍ വിദ്വേഷം കുത്തിവെക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ തമിഴ് വാര്‍ത്താ വാരികയായ ആനന്ദവികടനിലെ സ്ഥിരം പംക്തിയിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. എതിര്‍കക്ഷികളെ ആശയപരമായി നേരിട്ടിരുന്ന ഹിന്ദു, വലതു സംഘടനകള്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്ക്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുതീവ്രവാദ ശക്തികളെ ചെറുത്തുതോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും സാമൂഹികനീതി നിലനിര്‍ത്തുന്നതില്‍ തമിഴ്‌നാടിന് വഴികാട്ടിയായത് കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദ്രാവിഡ സംസ്‌കാരത്തെ നശിപ്പിക്കുന്ന വര്‍ഗീയ വത്കരണത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന്റെ മറുപടിയായാണ് താരത്തിന്റെ ലേഖനം.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.