അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് ജേക്കബ് തോമസിനെതിരെ നടപടി

അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് ജേക്കബ് തോമസിനെതിരെ നടപടി

jacobതിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ നടപടിക്ക് നിര്‍ദ്ദേശം. ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. അനുമതിയില്ലാതെ ആത്മകഥയെഴുതിയത് ചട്ടലംഘനമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സരാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിലെ 50 പേജുകളില്‍ ചട്ടവിരുദ്ധമായ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളുമുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവര്‍ അടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം തനിക്കെതിരെ കേസ് എടുക്കുന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു.

 

Photo Courtesy : Google/ images are subject to copyright  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.