ഇ.പി ജയരാജനില്ലാത്ത നീതി തോമസ് ചാണ്ടിക്കും നല്‍കരുതെന്ന് ചെന്നിത്തല
തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ രാജിവച്ചൊഴിഞ്ഞ സി.പി.എമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി.ജയരാജനില്ലാത്ത നീതി കായല്‍ കയ്യേറ്റ കേസില്‍ തോമസ് ചാണ്ടിക്ക് നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാണ്. ദിവസങ്ങള്‍ കഴിയുന്തോറും ചാണ്ടിയും കൂട്ടരും ജനമധ്യത്തില്‍ അപഹാസ്യരാവുകയാണ്.
സരിതയുടെ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. ഇത്തരം ആരോപണങ്ങള്‍ കൊണ്ടൊന്നും യുഡിഎഫിനെയോ കോണ്‍ഗ്രസിനേയോ തളര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Photo Courtesy : Google/ images are subject to copyright

