ഭൂമി കയ്യേറ്റം: തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം

ഭൂമി കയ്യേറ്റം: തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം

 

thomas chandyകോട്ടയം: ഗതാഗതമന്ത്രി തോമസ് ചാണ്ടി റിസോര്‍ട്ടിനായി ഭൂമി കൈയേറിയെന്ന പരാതിയില്‍ ത്വരിതാന്വേഷണം നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ജനതാദള്‍-എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. കായല്‍ മണ്ണിട്ട് നികത്തി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചു എന്ന ആരോപണത്തിലാണ് കോടതി ഉത്തരവ്. പ്രാദേശിക നിരീക്ഷമ സമിതിയുടെ അനുമതിയില്ലാതെ എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് പണിതുവെന്നും ഇതിലൂടെ സര്‍ക്കാരിന് വന്‍നഷ്ടമുണ്ടായെന്നുമാണ് ഹര്‍ജിക്കാരന്റെ പരാതി. ആലപ്പുഴ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് അടക്കമുള്ള നിര്‍ണായക രേഖകളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.