കോഹ്ലിക്കും അനുഷ്കക്കും രാജ്യസ്നേഹമില്ലെന്ന് ബി.ജെ.പി എം.എല്.എ
ഭോപ്പാല്: ഇന്ത്യന് ക്രിക്കറ്റ് ടീം കാപ്റ്റന് വിരാട് കോഹ്ലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്മ്മയ്ക്കും രാജ്യസ്നേഹമില്ലെന്ന് ബി.ജെ.പി എം.എല്.എ പന്നാലാല് ഷാകിയ. ദേശസ്നേഹം ഇല്ലാത്തതിനാലാണ് ഇവര് ഇന്ത്യയ്ക്ക് പുറത്തുവെച്ച് വിവാഹിതരായതെന്നും അദ്ദേഹം വിമര്ശിച്ചു. ഇരുവരും പണവും പദവിയും നേടിയത് ഇന്ത്യയില് നിന്നാണെന്നും എന്നാല് വിവാഹം ഇറ്റലിയില് വെച്ച് നടത്തി കോടിക്കണക്കിന് രൂപ മറ്റ് രാജ്യത്തിന് നല്കിയെന്നും എം.എല്.എ കുറ്റപ്പെടുത്തി. രാമന്റെയും കൃഷ്ണന്റെയും വിക്രമാദിത്യന്റെയും വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണിതെന്നും എന്നാല് കോഹ്ലി മാത്രം വിവാഹം കഴിക്കാന് മറ്റ് രാജ്യത്തെ ആശ്രയിച്ചുവെന്നും അദ്ദേഹം പരിഹസിച്ചു. ഡിസംബര് 11ന് ഇറ്റലിയില് വെച്ചായിരുന്നു വിരാടിന്റെയും അനുഷ്കയുടെയും വിവാഹം.
Photo Courtesy : Google / Images may be subjected to copyright

