ഓഖി: സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് ചെന്നിത്തല

ഓഖി: സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് ചെന്നിത്തല

ramesh-chennithalaതിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് തുടര്‍ച്ചയായി മുന്നറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നവംബര്‍ 29ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ദുരിതാശ്വാസ പാക്കേജ് അപര്യാപ്തമാണെന്നും നഷ്ടപരിഹാരത്തുക 25 ലക്ഷമാക്കി ഉയര്‍ത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി തിരച്ചില്‍ സംഘം കണ്ടെത്തി. ഇതോടെ ഓഖിയെ തുടര്‍ന്ന് സംസ്ഥാനത്ത് മരണമടഞ്ഞവരുടെ എണ്ണം 35 ആയി ഉയര്‍ന്നു.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.