ക്രിസ്റ്റ്യാനോക്ക് ബാലന് ഡി ഓര് പുരസ്കാരം
പാരീസ്: 2017ലെ മികച്ച ഫുട്ബോളര്ക്കുള്ള ബാലന് ഡി ഓര് പുരസ്കാരം പോര്ച്ചുഗല് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ് റൊണാള്ഡോ പുരസ്കാരം നേടുന്നത്. അര്ജന്റീനയുടെ സൂപ്പര് താരം ലയണല് മെസ്സിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റൊണാള്ഡോ ലോക ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടത്. ചാമ്പ്യന്സ് ലീഗിലെയും ലാ ലിഗയിലെയും മികച്ച പ്രകടനമാണ് റൊണാള്ഡോയെ പുരസ്കാരത്തിന് അര്ഹനാക്കിയത്. 2008, 2013, 2014, 2016 എന്നീ വര്ഷങ്ങളിലും ക്രിസ്റ്റ്യാനോ ബാലന് ഡി ഓര് പുരസ്കാരം സ്വന്തമാക്കിയിരുന്നു.
Photo Courtesy : Google/images may subject to copyright

