ജിഷ വധക്കേസ്: അമീറുല്‍ ഇസ്ലാം കുറ്റക്കാരന്‍

ജിഷ വധക്കേസ്: അമീറുല്‍ ഇസ്ലാം കുറ്റക്കാരന്‍

 

ameerulകൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇരുവിഭാഗം അഭിഭാഷകരുടെയും വാദം കേട്ട ശേഷം കേസിലെ ശിക്ഷ ബുധനാഴ്ച വിധിക്കും. എറണാകുളം പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയുടേതാണ് വിധി. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. അതേസമയം ജിഷ വധക്കേസില്‍ താന്‍ പ്രതിയല്ലെന്ന് അമീറുള്‍ കോടതിയില്‍ വ്യക്തമാക്കി. അമീറുള്‍ ഇസ്ലാമിന്റേത് നിരപരാധിക്ക് കിട്ടിയ ശിക്ഷയാണെന്നും പ്രതിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയേ നല്‍കാവൂവെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂര്‍ വ്യക്തമാക്കി. നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയെ 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.