സി.പി.എമ്മിന്റെ ഭീഷണിക്കു മുമ്പില്‍ കീഴടങ്ങില്ലെന്ന് വി.ടി ബല്‍റാം

സി.പി.എമ്മിന്റെ ഭീഷണിക്കു മുമ്പില്‍ കീഴടങ്ങില്ലെന്ന് വി.ടി ബല്‍റാം

vt balram (1)

പാലക്കാട്: സി.പി.എമ്മിന്റെ ഭീഷണിക്കു മുമ്പില്‍ കീഴടങ്ങില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. യു.ഡി.എഫ്- കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരുത്തില്‍ ജനപ്രതിനിധി എന്ന നിലയില്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഫാസിസത്തിനു കീഴടങ്ങാതെ അതിശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നും പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദമായ എ.കെ.ജി പരാമര്‍ശത്തെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ബല്‍റാമിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃത്താല നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.