ആരോഗ്യത്തിനായി സുഗന്ധവ്യഞ്ജനങ്ങള്‍

ആരോഗ്യത്തിനായി സുഗന്ധവ്യഞ്ജനങ്ങള്‍

0

spicesആരോഗ്യം സംരക്ഷിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ പരിചയപ്പെടാം. ദിവസവും ഭക്ഷണത്തില്‍ ഇവയില്‍ ഏതെങ്കിലും ഉള്‍പ്പെടുത്തുന്നത് ഗുണംചെയ്യും.

1. കറുവപ്പട്ട

ശരീരത്തില്‍ നിന്ന് ബാക്ടീരിയകളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന കറുവപ്പട്ട കാന്‍സറിനെ പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗ്ഗമാണ്.

2. ജീരകം

വിറ്റാമിന്‍ ബി, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയാല്‍ സമൃദ്ധമായ ജീരകം ആരോഗ്യത്തിന് ഉത്തമമാണ്. പ്രമേഹരോഗികള്‍ക്ക് സഹായകമായ ഈ സിദ്ധൗഷധം ദഹനത്തെയും സഹായിക്കുന്നു.

3. ഉണക്കമുളക്

വന്‍കുടലിലെയും തൊലിപ്പുറത്തെയും കാന്‍സര്‍ സാധ്യത നീക്കുവാന്‍ ഉണക്കമുളക് ഫലപ്രദമാണ്. ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം സംരക്ഷിക്കും.

4. ഇഞ്ചി

കാന്‍സര്‍ വരുവാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്ന മറ്റൊരു ഭക്ഷണ പദാര്‍ത്ഥമാണ് ഇഞ്ചി. ദഹനത്തെ സഹായിക്കുന്ന ഇഞ്ചി ഹൃദയാരോഗ്യത്തിനും ഉത്തമമാണ്.

5. മഞ്ഞള്‍

ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമായ മഞ്ഞള്‍ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഫലപ്രദമാണ്. അര്‍ബുദത്തെ തടയുന്ന മഞ്ഞള്‍ ഉദരസംബന്ധമായ അസുഖങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. അമിതക്ഷീണം, പ്രായക്കൂടുതല്‍ എന്നിവയ്ക്ക് ഉത്തമ പ്രതിവിധി കൂടിയാണ് മഞ്ഞള്‍.

 

Photo courtesy : Google /images may be subject to copyright 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.