കൈകള് മൃദുവാക്കാം
മുഖസൗന്ദര്യത്തിനായി സമയം ചിലവഴിക്കുന്നവര് പലപ്പോഴും കൈകളുടെ സൗന്ദര്യത്തെ ഗൗനിക്കാറില്ല. വരണ്ട് മൃദുത്വം നഷ്ടപ്പെട്ട കൈകളില് നിന്ന് രക്ഷ നേടാന് ഇതാ ചില പൊടിക്കൈകള്..
കൈകള് വൃത്തിയോടെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഇതിനായി വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കൈകള് വൃത്തിയായി കഴുകാം. കൈകള് വരണ്ടുപോകാതിരിക്കാന് ഇടയ്ക്കിടക്ക് മോയിസ്ചറൈസര് ഉപയോഗിച്ച് മസാജ് ചെയ്യാം. വെളിച്ചെണ്ണയോ ഗ്ലിസറിനും പനിനീരും ചേര്ന്ന മിശ്രിതമോ മോയിസ്ചറൈസര് ആയി ഉപയോഗിക്കാം. കൈകള് ഉണക്കാനായി ഹോട്ട് എയര് ഡ്രൈയേഴ്സ് ഉപയോഗിക്കുന്നത് ചര്മ്മം കൂടുതല് വരണ്ടതാക്കും. അതിനാല് ടിഷ്യുപേപ്പറോ ഹാന്റ് കര്ച്ചീഫോ കരുതാം. വീട്ടുപണികള് ചെയ്യുമ്പോള് ഗ്ലൗവ്സ് ധരിക്കുന്നത് പതിവാക്കാം. ഇത് ചര്മ്മത്തെ മൃദുവായി സംരക്ഷിക്കുന്നു. ആഴ്ചയില് ഒരിക്കല് കൈകള് സ്ക്രബ് ചെയ്യുന്നത് മൃതകോശങ്ങള് അകറ്റി ചര്മ്മം സുന്ദരമാക്കും.
കറ്റാര്വാഴ ജെല് കൈകളില് പുരട്ടുന്നതും ഗുണം ചെയ്യും. തേന് കൈകളില് പുരട്ടി 10 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തില് കഴുകുന്നത് പാടുകള് ഇല്ലാതാക്കും. ഉറങ്ങാന് പോകുന്നതിനുമുമ്പ് പെട്രോളിയം ജെല്ലി കൈകളില് പുരട്ടി മസാജ് ചെയ്ത ശേഷം ഗ്ലൗസ് ധരിക്കാം. തൈരും തേനും ഒലീവ് ഓയിലും ചേര്ന്ന മിശ്രിതവും കൈകളില് പുരട്ടി മസാജ് ചെയ്യുന്നത് കരതലങ്ങള് മനോഹരമാക്കും. പാല് തിളപ്പിച്ച് തണുപ്പിച്ചശേഷം നാരങ്ങാനീരും ഗ്ലിസറിനുമായി യോജിപ്പിച്ച് കൈകളില് പുരട്ടി മസാജ് ചെയ്യുന്നതും ഫലപ്രദമാണ്.
Photo Courtesy : Google/images may subject to copyright

