പ്രമേഹരോഗികളുടെ ശ്രദ്ധക്ക്….

പ്രമേഹരോഗികളുടെ ശ്രദ്ധക്ക്….

diabമലയാളികളെ ബാധിക്കുന്ന ജീവിതശൈലീരോഗങ്ങളില്‍ മുന്‍പന്തിയിലാണ് പ്രമേഹം. കാലം മാറിയതിനൊപ്പം ജീവിത രീതിയിലും താമസിക്കുന്ന ചുറ്റുപാടുകളിലുമുണ്ടായ മാറ്റം പ്രമേഹത്തിന്റെ വളര്‍ച്ചക്കും വഴി തെളിച്ചു. പ്രധാനമായും പ്രമേഹം രണ്ടു തരത്തിലാണ് ബാധിക്കുന്നത്. കുട്ടികളില്‍ കണ്ടുവരുന്ന ടൈപ്പ്-1 പ്രമേഹവും മുതിര്‍ന്നവരില്‍ കാണുന്ന തരത്തിലുള്ള ടൈപ്പ്-2 പ്രമേഹവും.

പ്രമേഹം പൂര്‍ണമായി ചികിത്സിച്ച് മാറ്റുവാന്‍ പ്രയാസമാണെങ്കിലും ആഹാരരീതിയിലൂടെയും ചിട്ടകളിലൂടെയും പ്രമേഹം നിയന്ത്രിക്കാനാവും. ഇതാ പ്രമേഹം നിയന്ത്രിക്കാനായി ചില ആയുര്‍വേദവഴികള്‍…
നെല്ലിക്കാ നീര്, അമൃതിന്റെ നീര്, എന്നിവ 10 മില്ലി ലി വീതം എടുത്ത് അതില്‍ 1 ഗ്രാം പച്ച മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ദിവസേന രാവിലെ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കും.

അമൃതിന്‍ നീര്, നെല്ലിക്കാനീര്, മഞ്ഞള്‍പൊടി ഇവ മൂന്നും 10 മി.ലി. വീതം വെറുംവയറ്റില്‍ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഗുണം ചെയ്യും.

ഞാവലിന്റെ കുരു ഉണക്കിച്ചൊടിച്ച് 10 ഗ്രെയിന്‍ തൂക്കം ഒരൗണ്‍സ് ശുദ്ധജലത്തില്‍ കലക്കി ദിവസം മൂന്നുനേരം ഭക്ഷണത്തിനു മുമ്പ് സേവിക്കുന്നത് ഗുണം ചെയ്യും.

നിശാകതകാദി കഷായം പതിവായി സേവിച്ചാല്‍ പ്രമേഹം നിയന്ത്രണവിധേയമാകും.

കൂവളത്തില ചവച്ചുതിന്നുന്നതും കൂവളത്തില നീര് 15 മില്ലി ദിവസേന കഴിക്കുന്നതും പ്രമേഹരേഗികള്‍ക്ക് ഗുണപ്രദമാണ്.

പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ മുക്കുറ്റി സമൂലം അരച്ച് ദ്രാവക രൂപത്തില്‍ കഴിക്കാം.

വാഴപ്പിണ്ടിനീരില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് ഉപയോഗിക്കുന്നതും കടുക്കാത്തൊണ്ട്, കുമ്പിള്‍വേര്, മുത്തങ്ങ, പാച്ചോറ്റിത്തൊലി ഇവ സമം കഷായംവെച്ചു കുടിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഗുണപ്രദമാണ്.

തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് പതിവായി കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കും.

15 മില്ലി നെല്ലിക്കാനീരില്‍ അരടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ സേവിക്കാം.

60 ഗ്രാം കാട്ടുജീരകം ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് ഒരു നാഴിയാക്കി ഉരി വീതം രാവിലേയും വൈകിട്ടും കഴിക്കുന്നത് പ്രമേഹം തടയും.

നെല്ലിക്ക കഷായം വെച്ച് മഞ്ഞല്‍പ്പൊടിയും തേനും ചേര്‍ത്ത് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണ്.

അത്തിപ്പാല്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം ശമിക്കും.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.