കീഴാറ്റൂര്‍: സി.പി.എം പ്രഖ്യാപിച്ച സമരം അസഹിഷ്ണുതയാണെന്ന് രമേശ് ചെന്നിത്തല

കീഴാറ്റൂര്‍: സി.പി.എം പ്രഖ്യാപിച്ച സമരം അസഹിഷ്ണുതയാണെന്ന് രമേശ് ചെന്നിത്തല

 

ramesh-chennithalaതിരുവനന്തപുരം: കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ ഭരണം ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കീഴാറ്റൂര്‍ സമരത്തിനെതിരെ സി.പി.എം പ്രഖ്യാപിച്ചിരിക്കുന്ന സമരം അസഹിഷ്ണുതയാണെന്നും സമരങ്ങളെ അടിച്ചമര്‍ത്തുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വയല്‍ക്കിളികളുടെ വയല്‍ കാവല്‍ സമരത്തിനെതിരെ സി.പി.എം നടത്തുന്ന നാടുകാവല്‍ സമരത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കീഴാറ്റൂര്‍ പ്രാദേശിക വിഷയമാണെന്നും ഇത്തരം സമരങ്ങള്‍ പ്രാദേശികമായി തന്നെ പരിഹരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു. വെടിവെപ്പും ലാത്തി ചാര്‍ജുമില്ലാതെ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിവാദങ്ങള്‍ തടസ്സമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കീഴാറ്റൂരില്‍ ബൈപാസിന് പകരം എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നതിനുള്ള സാധ്യത തേടി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കേന്ദ്രത്തിന് കത്ത് അയച്ചു. ഇതിലൂടെ വയല്‍ സംരക്ഷിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.