മത്തങ്ങ കറി

മത്തങ്ങ കറി

 

pumpkinമത്തങ്ങ ചതുരത്തില്‍ മുറിച്ചത് – 4 കപ്പ്
സവാള – 2
സാമ്പാര്‍ പൊടി – 3 ടീസ്പൂണ്‍
വാളന്‍പുളി – നാരങ്ങാ വലിപ്പം (2 കപ്പ് വെള്ളത്തില്‍ പിഴിഞ്ഞത്)
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിള്‍ സ്പൂണ്‍

വറുത്തിടാന്‍

കടുക് – 1 ടീസ്പൂണ്‍
ഉഴുന്ന് 1/2 ടീസ്പൂണ്‍
വറ്റല്‍ മുളക് – 1
കറിവേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

പുളിവെള്ളത്തില്‍ മത്തങ്ങ അരിഞ്ഞതും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് പകുതി വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് സവാളയും കറിവേപ്പിലയും ഇട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് മത്തങ്ങയും സാമ്പാര്‍ പൗഡറും ചേര്‍ത്ത് കുറുകുന്നതുവരെ തിളപ്പിക്കുക. റൊട്ടിയുടെയും ചപ്പാത്തിയുടെയും ഒപ്പം വിളമ്പാം.

 

Photo courtesy : Google /images may be subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.