അമ്മമാര്‍ അറിയാന്‍..
രണ്ടു വയസ്സുവരെയുള്ള കുഞ്ഞിന്റെ പ്രധാന ആഹാരമാണ് മുലപ്പാല്‍. മറ്റേത് ആഹാരത്തേക്കാളും കുഞ്ഞിന് ആരോഗ്യവും സംതൃപ്തിയും പ്രദാനം ചെയ്യുന്ന ദഹനരസങ്ങളും പ്രത്യേക പ്രോട്ടീനുകളും മുലപ്പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതാ, കുഞ്ഞിന് മുലയൂട്ടുന്ന അമ്മമാര്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…
മദ്യം
കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു
കഫീന്‍
കഫീനോട് പ്രതികരിക്കാന്‍ കുഞ്ഞുങ്ങളുടെ ശരീരത്തിന് കഴിയണമെന്നില്ല. ഇത് അവരുടെ ഉറക്കം നഷ്ടപ്പെടുത്താം.
മുട്ട
മുട്ടയുടെ വെള്ള ചിലപ്പോള്‍ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
മീന്‍
മത്സ്യഭക്ഷണം അലര്‍ജിയുണ്ടാക്കുന്ന പാരമ്പര്യം കുടുംബത്തില്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ മുലയൂട്ടുന്ന സമയത്ത് ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ ഗന്ധവും രുചിയും മുലപ്പാലിലേക്ക് വേഗം പടരുന്നതിനാല്‍ കുട്ടികള്‍ക്ക് അരോചകമാവാന്‍ സാധ്യതയുണ്ട്.
Photo Courtesy : Google/ Images may be subjected to copyright