ചോദ്യപേപ്പര്‍ ചോര്‍ച്ച: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ സ്‌കൂളുകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചോദ്യപേപ്പര്‍ ചോര്‍ന്നതിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷയും ഭാവിയുമാണ് തകര്‍ന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കോണ്‍ഗ്രസ് എപ്പോഴും സംരക്ഷിച്ചിരുന്നുവെന്നും ബി.ജെ.പി അധികാരത്തിലെത്തിയതോടെയാണ് ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ പിഴവുകള്‍ വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യപേപ്പര്‍ ചോര്‍ച്ച ഒരു തുടക്കം മാത്രമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഡാറ്റ, ആധാര്‍, ഇലക്ഷന്‍ ഡേറ്റ്, സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ എന്നിവ ചോര്‍ന്നുവെന്നും കാവല്‍ക്കാരന്‍ വളരെ ദുര്‍ബലനാണുമെന്നുമായിരുന്നു രാഹുലിന്റെ ആദ്യ ട്വീറ്റ്. സി.ബി.എസ്.ഇ പത്താം ക്ലാസിലെ കണക്ക്, പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. ഇതിനെ തുടര്‍ന്ന് റദ്ദാക്കിയ പരീക്ഷകള്‍ പിന്നീട് നടത്തും.
The exam leaks destroy the hopes and futures of millions of students.
The Congress always protected our institutions. This is what happens when institutions are destroyed by the RSS/BJP.
Believe me when I say, this is only the beginning.
— Rahul Gandhi (@RahulGandhi) March 29, 2018
कितने लीक?
डेटा लीक !
आधार लीक !
SSC Exam लीक !
Election Date लीक !
CBSE पेपर्स लीक !हर चीज में लीक है
चौकीदार वीक है#BasEkAurSaal— Rahul Gandhi (@RahulGandhi) March 29, 2018
Photo Courtesy : Google/images may subject to copyright

