ലാലു പ്രസാദ് യാദവിന്റെ മകന് ഐശ്വര്യ റായ് വധു

പട്‌ന: ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് വിവാഹിതനാകുന്നു. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകള്‍ ഐശ്വര്യ റായ് ആണ് വധു. മെയ് 12നാണ് വിവാഹം. വിവാഹ നിശ്ചയം ഏപ്രില്‍ 18ന് പാട്‌നയില്‍ വെച്ച് നടക്കും. 1970ല്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നു ദരോഗ പ്രസാദ് റായ്. ഐശ്വര്യയുടെ പിതാവ് ചന്ദ്രിക റായ് ബീഹാര്‍ മന്ത്രിപദം അലങ്കരിച്ചിരുന്നു. എം.ബി.എ ബിരുദധാരിയാണ് ഐശ്വര്യ. ബീഹാറിലെ മുന്‍ ആരോഗ്യമന്ത്രിയായിരുന്നു തേജ് പ്രതാപ് യാദവ്.


Photo Courtesy : Google/ Images may be subjected to copyright

