അമ്മ നല്‍കിയ മറുപടിയില്‍ വ്യക്തതയില്ലെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

അമ്മ നല്‍കിയ മറുപടിയില്‍ വ്യക്തതയില്ലെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

wcc

കൊച്ചി: താരസംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി നല്‍കിയ മറുപടിയില്‍ വ്യക്തതയില്ലെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍. വിഷയം ചര്‍ച്ച ചെയ്യാമെന്നല്ലാതെ, എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ, ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ വ്യക്തമാക്കാതെയാണ് പ്രസ്തുത സംഘടന കത്ത് നല്കിയിരിക്കുന്നതെന്നും wcc ഫേസ്ബുക്കില്‍ കുറിച്ചു. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചര്‍ച്ചയ്ക്കുള്ള ദിവസം മുന്‍കൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടും അതിക്രമത്തെ അതിജീവിച്ച സഹപ്രവര്‍ത്തകക്കൊപ്പം നില്ക്കാനുള്ള ആത്മശക്തി ഉണ്ടാകാതെ പോയ എല്ലാവര്‍ക്കും ഇനിയെങ്കിലും അതിനു കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്നും wcc അറിയിച്ചു. അമ്മയില്‍ നിന്ന് രാജി വെച്ചവര്‍ക്കും അടിയന്തര യോഗം കൂടി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടവര്‍ക്കും വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ മറ്റ് അംഗങ്ങള്‍ക്കും കരുത്ത് പകരുന്നത് ജനാധിപത്യ കേരളം നല്‍കി വരുന്ന പിന്തുണയാണെന്നും ഏവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും സംഘടന ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തി.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.