കൊച്ചി രാജ്യാന്തരവിമാനത്താവളം തുറന്നു . വിമാനസർവ്വീസുകൾ പുനരാരംഭിച്ചു

കൊച്ചി രാജ്യാന്തരവിമാനത്താവളം തുറന്നു . വിമാനസർവ്വീസുകൾ പുനരാരംഭിച്ചു

വെള്ളപ്പൊക്കത്തെ തുടർന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം ഇന്ന് തുറന്നു. ഇൻഡിഗോയുടെ ബെംഗളൂരുവിൽനിന്നുള്ള വിമാനം ഇന്ന് ഉച്ചയ്ക്ക് 2.05ന് ഇറങ്ങി. ആദ്യം പറന്നുയരുന്നതും (3.25) ഇതേ വിമാനം തന്നെയായിരുന്നു .എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്തിൽ നിന്നുള്ള വിമാനമാണ് ആദ്യ രാജ്യാന്തര സർവീസ്.33 വിമാനങ്ങളാണ് ഇന്ന് വിമാനത്താവളത്തിൽ ഇറങ്ങുന്നത് .ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ സർവീസുകളും പുനരാരംഭിക്കാൻ കഴിയുമെന്ന് എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ അറിയിച്ചു….

വിമാനത്താവളത്തിന്റെ 10 കിലോമീറ്റർ ചുറ്റുമതിലിൽ രണ്ടര കിലോമീറ്റർ തകർന്നു. പാർക്കിങ് ബേ, ടെർമിനലുകൾ എന്നിവടങ്ങൾ വെള്ളത്തിനടിയിലായി .റൺവേയിൽ മുഴുവൻ ചെളിയടിഞ്ഞു .ആയിരത്തിലേറെപ്പേർ 8 ദിവസം ഇരുപത്തിനാല് മണിക്കൂറും പ്രയത്നിച്ചിട്ടാണ് വിമാനത്താവളം പഴയപടിയിലാക്കിയത് .300 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു .നാവിക വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഇന്നു അവസാനിപ്പിക്കും .

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.