ബിഷപ്പിന്റെ അറസ്റ്റിൽ തീരുമാനമെടുക്കേണ്ടത് പൊലീസ്. ഹൈക്കോടതി

ജലന്തർ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടതു പൊലീസാണെന്ന് ഹൈക്കോടതി . ജലന്തർ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണു കോടതിയുടെ നിർദേശം. കേസിൽ സിബിഐ അന്വേഷണം ഈ ഘട്ടത്തിൽ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് ഈമാസം 24ന് വീണ്ടും പരിഗണിക്കും . തെളിവുകൾ ശേഖരിക്കാൻ സമയമെടുക്കുക സ്വാഭാവികമാണ്.പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പൊലീസ് ശേഖരിച്ച തെളിവുകൾ പ്രതിയുടെ കയ്യെത്താത്ത ദൂരത്താണ് .കേസിൽ സ്വതന്ത്രമായ അന്വേഷണം നടക്കണം.പരാതിക്കാരിക്കോ സാക്ഷികൾക്കോ ഭീഷണി ഉണ്ടായാൽ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു റിപ്പോർട്ട് പരിഗണിച്ചത്.അതെ സമയം.നാലുവർഷം പഴക്കമുള്ള കേസാണിതെന്നും അതിന്റേതായ പ്രതിസന്ധികളുണ്ടെന്നും കേസ് അന്വേഷണം വൈകുന്നതു സ്വാഭാവികമാണെന്നും കോട്ടയം എസ്പി ഹരി ശങ്കർ പറഞ്ഞിരുന്നു.ബിഷപ് ഇതുവരെ അന്വേഷണത്തോടു സഹകരിച്ചിട്ടുണ്ടെന്നും എസ്പി അറിയിച്ചു .
Photo Courtesy : Google/ images are subject to copyright

