ഫ്രാങ്കോ മുളക്കല്‍ ക്രെെംബ്രാഞ്ച് ഓഫീസിൽ എത്തി .ചോദ്യം ചെയ്യല്‍ അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന ഫ്രാങ്കോ മുളക്കല്‍ തൃപ്പൂണിത്തുറയില്‍ എത്തി. തൃപ്പൂണിത്തുറ ക്രെെംബ്രാഞ്ച് ഓഫീസിൽ ഹെെടെക്ക് സെല്ലിൽ അല്‍പ്പ സമയത്തിനുള്ളില്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും. ഗുരുതരമായ കുറ്റങ്ങളാണ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐജിയുടെ സാനിധ്യത്തിലാവും ചോദ്യം ചെയ്യല്‍. ഡി വൈഎസ് പി കെ സുഭാഷിന്‍റെ നേതൃത്വത്തില്‍ രണ്ടു സംഘങ്ങളായാണ് ചോദ്യം ചെയ്യല്‍ നടക്കുക.ഗുരുതരമായ കുറ്റങ്ങളാണ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐജിയുടെ സാനിധ്യത്തിലാവും ചോദ്യം ചെയ്യല്‍. ഡി വൈഎസ് പി കെ സുഭാഷിന്‍റെ നേതൃത്വത്തില്‍ രണ്ടു സംഘങ്ങളായാണ് ചോദ്യം ചെയ്യല്‍ നടക്കുക.ഇതിനായി വിപുലമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.നൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന കോട്ടയം എസ്പി, ഐജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിഷിപ്പിനുള്ള ചോദ്യാവലിക്ക് അന്തിമരൂപം നൽകിയത്. ചോദ്യംചെയ്യൽ 3 ദിവസം വരെ നീണ്ടു നിൽക്കും എന്നാണ് സൂചന.
Photo Courtesy : Google/ images are subject to copyright

