കന്യാസ്‌ത്രീയ്‌ക്കെതിരെ അധിക്ഷേപം..പി.സി.ജോർജ്ജിനെതിരെ നിയമക്കുരുക്ക്

ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ചു സംസാരിച്ച പി.സി.ജോർജ്ജിനെതിരെ സ്വമേധയാ കേസെടുക്കാൻ ഡി ജി പി നിർദ്ദേശം നൽകി .പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കേസെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങി.. സ്ത്രീകളെ സഹായിക്കുന്നതിനു പകരം നിയമസഭാ സാമാജികർ ഇത്തരം മോശം ഭാഷ പ്രയോഗിക്കുന്നതിൽ ലജ്ജ തോന്നുന്നുവെന്നും സംഭവം വനിത കമ്മിഷൻ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും പി.സി.ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നു ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ അഭിപ്രായപ്പെട്ടു .ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13–ാം തവണ കന്യാസ്ത്രീ പരാതി നൽകിയതെന്നും അതിൽ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോര്‍ജ് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത്.ഇതിനു പിന്നാലെയാണ് ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തിൽനിന്നു കന്യാസ്ത്രീ പിന്മാറിയത് .ബിഷപ്പിനെതിരായ അന്വേഷണ വേഗത്തിലാക്കാനും നിര്‍ദേശമുണ്ട്.
Photo Courtesy : Google/ images are subject to copyright

