ലോക്കോ പൈലറ്റുമാരില്ല- റെയിൽവേ തീവണ്ടികൾ റദ്ദാക്കുന്നു.

ലോക്കോ പൈലറ്റുമാരില്ലാത്തതു കാരണം റെയിൽവേ തീവണ്ടികൾ റദ്ദാക്കുന്നു. ഗുരുവായൂർ-തൃശ്ശൂർ, പുനലൂർ-കൊല്ലം, ഗുരുവായൂർ-പുനലൂർ, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചർ തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്.തൃശ്ശൂർ-കോഴിക്കോട് പാസഞ്ചർ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചർ തീവണ്ടികൾ ഇന്ന് ഓടില്ല .അറ്റകുറ്റപ്പണികൾക്കു പുറമേ ജീവനക്കാരുടെ കുറവും ഇതിനു കാരണമായതായി റെയിൽവേ അറിയിച്ചു .മാസങ്ങളായി പാളങ്ങളിലെ അറ്റകുറ്റപ്പണികൾക്കുവേണ്ടി തീവണ്ടികൾ റദ്ദാക്കുകയും വൈകുകയും ചെയ്തിരുന്നു. .ജീവനക്കാരുടെ കുറവ് ആദ്യമൊന്നും റെയിൽവേ അംഗീകരിച്ചിരുന്നില്ല .എന്നാൽ അറ്റകുറ്റപ്പണി ഇല്ലാത്ത മേഖലകളിലെ തീവണ്ടികളും റദ്ദാക്കേണ്ടിവന്നതോടെയാണ് ജീവനക്കാർ കുറവുണ്ടെന്ന കാര്യം റെയിൽവേ അംഗീകരിച്ചത്.
Photo Courtesy : Google/ images are subject to copyright
Tags :
Indian Railway