ജനങ്ങള്‍ക്ക് തീരാദുരിതം സമ്മാനിച്ച് രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

ജനങ്ങള്‍ക്ക് തീരാദുരിതം സമ്മാനിച്ച് രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

ജനങ്ങള്‍ക്ക് തീരാദുരിതം സമ്മാനിച്ച് രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. കേരളത്തില്‍ ചരിത്രത്തിലാദ്യമായി ഡീസല്‍ വിലയും എണ്‍പത് കടന്നു. പെട്രോള്‍ വില ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ 19 പൈസയും ഡീസലിന് 80 രൂപ 43 പൈസയുമായി. സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന്‍റെ വിലയും കുത്തനെ കൂട്ടി. സിലിണ്ടറിന് 59 രൂപ കൂട്ടി 871.50 രൂപയാക്കി.ണ്ടുമാസത്തിനിടെ രാജ്യത്ത് പെട്രോളിന് ഏഴുരൂപയില്‍ അധികം വിലകൂട്ടി. ക്രൂഡോയില്‍ വിലവര്‍ധനയും രൂപയുടെ മൂല്യമിടിവും തുടര്‍ന്നാല്‍ ഡിസംബര്‍ അവസാനത്തോടെ രാജ്യത്ത് പെട്രോള്‍ വില നൂറുരൂപ കടക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത് കൊച്ചിയില്‍ ഡീസലിന് 78 രൂപ 50 പൈസയും പെട്രോളിന് 85 രൂപ 67പൈസയായും വര്‍ധിച്ചു. കോഴിക്കോട് 79 രൂപ 37പൈസ 86രൂപ 03 പൈസ എന്നിങ്ങനെയാണ് ഡീസല്‍ – പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ജനങ്ങളെ ദുരിതത്തിലാക്കി പാചക വാതക വിലയിലും കേന്ദ്രം വര്‍ധിപ്പിച്ചത്. സബ്‌സിഡി ഇല്ലാത്ത പാചക വാതകത്തിന് 59 രൂപ കൂട്ടി സിലണ്ടറിന് 871.50 ആക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സബ്സിഡിയുള്ള സിലിണ്ടറിന് 2.89 രൂപ വര്‍ധിപ്പിച്ചു.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.