പടക്കങ്ങളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീംകോടതി.
പടക്കങ്ങളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീംകോടതി. ഓണ്‍ലൈനിലൂടെ പടക്കങ്ങള്‍ വില്‍ക്കുന്നത് കോടതി പൂര്‍ണമായും നിരോധിച്ചു. വായു മലിനീകരണം കുറഞ്ഞ പടക്കങ്ങള്‍ക്ക് മാത്രമാണ് വില്പനാനുമതി. രാജ്യവ്യാപകമായി പടക്കങ്ങളുടെ വില്പന നിരോധിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയിലാണ് വിധി. ദീപാവലി ദിനത്തില്‍ രാവിലെ എട്ട് മുതല്‍ രാത്രി പത്തു വരെ മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാവുള്ളുവെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹര്‍ജിയില്‍ ഓഗസ്റ്റ് 28ന് വാദം പൂര്‍ത്തിയായിരുന്നു. പടക്കനിര്‍മാണവും വില്‍പ്പനയും പൂര്‍ണമായി നിരോധിക്കുന്നതിന് പകരം നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ വാദിച്ചിരുന്നു
Photo Courtesy : Google/ images are subject to copyright