സംഘര്ഷസാധ്യത ; ഇരിട്ടിയില് കര്ശന പരിശോധന

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടക്കുന്ന അക്രമസംഭവങ്ങള് കണക്കിലെടുത്ത് ഇരിട്ടി പൊലീസ് സര്ക്കിള് പരിധിയിലെ വിവിധ സ്ഥലങ്ങളില് പരിശോധന നടത്തി. ആയുധങ്ങള്ക്കും ബോംബുകള്ക്കുമായാണ് പരിശേധന നടത്തിയത്.മലയോരത്തും സംഘര്ഷസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്ട്ട് ലഭിച്ചിരുന്നു. ഇതിനെ തുടര്ന്നാണ് പരിശോധന നടത്തിയത്.ഇരിട്ടി സിഐ രാജീവന് വലിയവളപ്പില്, എസ്ഐ സുനില്കുമാര് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂരില്നിന്നെത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേര്ന്നാണ് പെരുവംപറമ്പ് , അളപ്ര, കീഴൂര് തുടങ്ങിയ സ്ഥലങ്ങളില് പരിശോധന നടത്തിയത്.
Photo Courtesy : Google/ images are subject to copyright

