കോഴിക്കോട് മിഠായിത്തെരുവിൽ സംഘർഷം

മിഠായിത്തെരുവിനു സമീപത്തെ കോയെങ്കോ ബസാറിലെ അഞ്ചിലധികം കടകള് അക്രമികള് അടിച്ചുതകര്ത്തു.പ്രകടനമായെത്തിയ ഹര്ത്താല് അനുകൂലികള് തുറന്ന കട അടപ്പിക്കാന് ശ്രമിച്ചെങ്കിലും വ്യാപാരികള് തടഞ്ഞു. തുടര്ന്നാണ് സംഘര്ഷത്തിലേയ്ക്കു നീങ്ങിയത്.ആദ്യം നിഷ്ക്രിയമായി നിന്ന പോലീസ് പിന്നീട് അക്രമികള്ക്കുനേരെ ലാത്തി വീശി. അക്രമികളായ അറുപതോളം പേരെ അറസ്റ്റ് ചെയ്തു നീക്കി. വ്യാപാരികള്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ പ്രവര്ത്തകരും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. രണ്ടു വശത്തുനിന്നും കൂട്ടമായെത്തിയ പ്രവര്ത്തകര് അഞ്ചിലധികം കടകള് അടിച്ചുതകര്ത്തു. അടച്ചിട്ട കടകള്ക്കു നേരെ കല്ലേറുമുണ്ടായി.കടകള് തകര്ത്തതിനെ തുടര്ന്ന് സ്ഥലത്തേയ്ക്കെത്തിയ വ്യാപാരികള് പ്രതിഷേധിക്കുകയും പോലീസിനു നേരെ വാഗ്വാദത്തില് ഏര്പ്പെടുകയും ചെയ്തു.
Photo Courtesy : Google/ images are subject to copyright
