സംസ്ഥാനത്ത് പലയിടങ്ങളിലും ഇതുവരെ ഹർത്താൽ പൂർണ്ണം
സംസ്ഥാനത്ത് പലയിടങ്ങളിലും ഇതുവരെ ഹർത്താൽ പൂർണ്ണം . സ്വകാര്യ വാഹനങ്ങള്‍ അടക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല. മിക്കയിടത്തും അതിരാവിലെ തന്നെ ഹര്‍ത്താലനുകൂലികള്‍ റോഡില്‍ തീയിട്ടും ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ എതിര്‍ത്ത് രംഗത്തെത്തിയ വ്യാപാരി വ്യവസായി കൂട്ടായ്മ പൊലീസ് സംരക്ഷണം ലഭിക്കാത്തതിനാല്‍ കടകള്‍ തുറക്കാന്‍ കഴിയുന്നില്ലെന്നാണ് അറിയിച്ചത്.തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയ വയനാട് സ്വദേശിനി കുഴഞ്ഞു വീണു മരിച്ചു. അറുപത്തി നാല് വയസുകാരിയായ പാത്തുമ്മ ആണ് പ്ലാറ്റ്ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്. പൊലീസിന്റെ ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Photo Courtesy : Google/ images are subject to copyright