പെരിയ ഇരട്ടക്കൊലപാതകം :മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന പീതാംബരൻ കസ്‌റ്റഡിയിൽ

പെരിയ ഇരട്ടക്കൊലപാതകം :മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന പീതാംബരൻ കസ്‌റ്റഡിയിൽ

Unique Times

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ, കൊലപാതകത്തിൻറെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപ്പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പീതാംബരനെ കസ്റ്റഡിയിലെടുത്തത്.
കൊലപാതകം ആസൂത്രണം ചെയ്തതും കൊലപാതകത്തിനായി കൊട്ടെഷൻ സംഘത്തെ ഇറക്കിയതും പീതാംബരനാണെന്നാണ് സംശയം. പീ​താം​ബ​ര​നെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കു​മെന്നും സി​പി​എം നേതൃത്വം അ​റി​യി​ച്ചു.

പീതാംബരൻ ശരത്തിനെയുണ് കൃപേഷിനേയും കൊലപ്പെടുത്തുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിട്ടുണ്ട്. സംഭവത്തിനു പിന്നിലെ രാഷ്ട്രീയ വൈരാഗ്യം അന്വേഷിക്കുമെന്നും കണ്ണൂർ റേഞ്ച് ഐ ജി അറിയിച്ചു. വീടുകളിൽ നിന്നു മാറിനിൽക്കുന്ന ചില സിപിഎം നേതാക്കൾക്ക് പങ്ക് ഉണ്ടോയെന്നും അന്വേഷിക്കും. കൊലപാതകം നടന്ന സ്ഥലത്തുനിന്നും ഒരു മൊബൈൽ കണ്ടെടുത്തിട്ടുണ്ട്. ഈ മൊബൈൽ കേന്ദ്രികരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.