ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്നും എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ദിവസമാണിന്ന് എന്നും അൽപ്പ സമയം മുൻപ് നമ്മുടെ ശാസ്ത്രജ്ഞര്‍ 3000 കിലോമീറ്റര്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ലൈവ് ഉപഗ്രഹം വിക്ഷേപിച്ചു എന്നു പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ആണ് ഇന്ത്യ വികസിപ്പിത്. ലോ എര്‍ത്ത് ഓര്‍ബിറ്റിലുള്ള ഉപഗ്രഹത്തെ മൂന്ന് മിനിട്ടിനുള്ളില്‍ ആക്രമിച്ച്‌ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. മിഷന്‍ ശക്തി എന്ന് പേരിട്ട ഓപ്പറേഷന്‍ വിജയകരമാക്കിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഭ്രമണപഥത്തിലുള്ള ചാര ഉപഗ്രഹത്തെ നശിപ്പിക്കാനുള്ള സാങ്കേതികവിദ്യയാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.