കഠിന വകുപ്പുകൾ ചുമത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം

കന്യാസ്ത്രീ പീഡനക്കേസില് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം. ബലാത്സംഗം ഉള്പ്പടെ 5 വകുപ്പുകള് ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്ട്ട്.അധികാര ദുര്വിനിയോഗം , ലൈംഗികപീഡനം , അന്യായമായി തടഞ്ഞുവയ്ക്കൽ , പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തി മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗംചെയ്യൽ തുടങ്ങിയവയാണ് പ്രധാന കുറ്റകൃത്യങ്ങള്. ഇന്ന് പാലാ കോടതിയിലാണ് കുറ്റപത്രം സമര്പ്പിക്കുന്നത്. കുറ്റപത്രം സമര്പ്പിക്കുന്നത് നീളുന്നതിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി. കേസില് കര്ദ്ദിനാള് ആലഞ്ചേരി ഉള്പ്പടെ 83 സാക്ഷികളാണ് ഉള്ളത്. ഇതില് 11 വൈദികരും, 3 ബിഷപ്പുമാരും, 25 കന്യാസ്ത്രീമാരും, രഹസ്യമൊഴിയെടുത്ത മജിസ്ട്രേട്ടുമാര് എന്നിവരും ഉള്പ്പെടും. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright
