സി.പി.എം. പ്രവര്ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ തലശ്ശേരി അഡീഷണല് ജില്ലാ സെഷന്സ് കോടതി ശിക്ഷ വിധിച്ചു.

സി.പി.എം. പ്രവര്ത്തകന് പൊന്ന്യം നായനാര് റോഡ് നാമത്ത് മുക്കിലെ പാറക്കണ്ടി പവിത്രനെ (52) കൊലപ്പെടുത്തിയ കേസില് തലശ്ശേരി അഡീഷണല് ജില്ലാ സെഷന്സ് കോടതി ഏഴ് ആര്.എസ്.എസ് പ്രവര്ത്തകര്ക്ക് പ്രവര്ത്തകര്ക്ക് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കാനാണ് ശിക്ഷ വിധിച്ചത്.
2007 നവംബര് ആറിന് പുലര്ച്ചെ അഞ്ചേമുക്കാലിന് നാമത്ത്മുക്ക് അങ്കണവാടിക്കു സമീപത്ത് വെച്ചായിരുന്നു അക്രമം. അക്രമിസംഘം പിന്തുടര്ന്ന് വെട്ടികൊലപ്പെടുത്തുകുയായിരുന്നു.
ആര്.എസ്.എസ്.-ബി.ജെ.പി. പ്രവര്ത്തകരായ പൊന്ന്യം വെസ്റ്റ് ചെങ്കളത്തില് വീട്ടില് സി.കെ.പ്രശാന്ത്(36), എരഞ്ഞോളിപ്പാലത്തിനടുത്ത തെക്കേതില് ഹൗസില് തട്ടാരത്തില് കെ.മഹേഷ്(38) ചെങ്കളത്തില് ഹൗസില് പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പ്രശാന്ത് എന്ന മുത്തു(39), പൊന്ന്യം മൂന്നാംമൈല് ലക്ഷ്മിനിവാസില് കെ.സി.അനില്കുമാര്(51), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില് ലൈജേഷ് എന്ന ലൈജു(39), എരഞ്ഞോളി മലാല് ലക്ഷംവീട് കോളനിയിലെ കിഴക്കയില് വിജിലേഷ്(35), എന്നിവരാണ് പ്രതികള്.
കതിരൂർ പൊലീസാണ് സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ പവിത്രൻ 2008 ആഗസ്റ്റ് 10 നാണ് ചികിത്സയിലിരിക്കെ മരിച്ചത്.
Photo Courtesy : Google/ images are subject to copyright
