മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ് അറസ്റ്റില്‍
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് പാക്കിസ്ഥാനില്‍ അറസ്റ്റിലായി. ജമാ അത്തുദ്ദഅവ നേതാവുമാണ് ഹാഫിസ് സയീദ്. ലാഹോറില്‍ നിന്ന് ഗുജ്റാന്‍വാലയിലേക്കുള്ള യാത്രക്കിടയിലാണ് ഹാഫിസ് സയീദ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്.
അറസ്റ്റു ചെയ്ത സയീദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുൽഭൂഷൺ ജാദവിന്റെ കേസിൽ രാജ്യാന്തര കോടതി വിധി പറയാനിരിക്കെയാണ് പാക്കിസ്ഥാന്റെ ഈ നീക്കം. പഞ്ചാബ് പൊലീസിന്റെ ഭീകരവിരുദ്ധ വകുപ്പ് 23 കേസുകളാണ് ഹാഫിസ് സയീദിനും കൂട്ടാളികള്‍ക്കുമെതിരെ എടുത്തിട്ടുള്ളത്.
മുംബൈ ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തില്‍ ഹാഫിസിനെതിരെ കര്‍ശന നടപടി വേണമെന്ന് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കൂടുതല്‍ തെളിവുകള്‍ പാക്കിസ്താന് ഇന്ത്യ കൈമാറുകയും ചെയ്തിരുന്നു. വിവിധ ഇടങ്ങളിൽ ഭീകരപ്രവര്‍ത്തനം നടത്തിയതിനും പണം നല്‍കിയതിനും വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright