മൺസൂൺകാലത്തെ ചർമ്മ സുരക്ഷകൾ

മൺസൂൺകാലത്തെ ചർമ്മ സുരക്ഷകൾ

മൺസൂൺ  എത്തിക്കഴിഞ്ഞു. കേരളത്തിലെ ഏറ്റവും ആഹ്ളാദപ്രദമായ  കാലമാണ്  മഴക്കാലം. മഴയുടെ മർമ്മരത്തേക്കാൾ മികച്ച സന്തോഷം പകരാൻ വേറെ എന്തിനാണ് കഴിയുക. ഈ നാളുകളിലെ പ്രകൃതിഭംഗി വാക്കുകളിൽ വരച്ചിടാൻ കഴിയുന്നതിനും അപ്പുറമാണ്. എല്ലാവരും ഈ മാന്ത്രികാനുഭവം ഇഷ്ടപ്പെടുന്നു എന്നുള്ളതിൽ തർക്കമില്ല.

ഇനി വിഷയത്തിലേക്ക് കടക്കാം. മൺസൂൺ  കാലത്ത് ചർമ്മത്തിന്  നല്ല സുരക്ഷ നൽകണം. കാരണം ഇക്കാലത്ത് ചർമ്മത്തിന് പരിരക്ഷ നൽകിയില്ലെങ്കിൽ അത് ചർമ്മത്തിന് ഹാനികരമായി ഭവിക്കും.

മഴക്കാല ചർമ്മ പരിചരണത്തിന് ആവശ്യമായ ചില പൊടിക്കൈകൾ നിർദേശിക്കുകയാണ്.

1.ജലത്തിന്റെ മാന്ത്രികത

മഴക്കാലത്ത് നമ്മൾ എല്ലായിടത്തും വെള്ളം കാണുന്നു. പക്ഷെ പലപ്പോഴും നിരവധി ഗുണങ്ങളുള്ള ഈ ദ്രാവകത്തെ ശരിയായവിധം ഉപയോഗിക്കാറില്ല . ദിവസം രണ്ടുനേരം നന്നായി മുഖം കഴുകുന്നത് പ്രധാനമാണ്. അത് മൺസൂൺകാലത്തും  കാലത്തും തുടരേണ്ടതുണ്ട്.

ഈ സീസണിൽ നിങ്ങൾ ദിവസവും മതിയാവോളം വെള്ളം കുടിക്കുന്നുണ്ടെന്ന്  ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. മൺസൂൺകാലത്ത്   വെള്ളം കുടിക്കാൻ നമുക്ക് തോന്നാറില്ല. പക്ഷെ ദാഹമുണ്ടോ ഇല്ലയോ എന്നത് പ്രധാനമല്ല. ദിവസവും 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

2.പഴവും പച്ചക്കറികളും 

മൺസൂൺ കാലത്ത് ലഭ്യമായ നിരവധി പച്ചക്കറികളും പഴങ്ങളും ഉണ്ട്. മഴക്കാലത്ത് നമ്മുടെ ശരീരത്തിനാവശ്യമായ   വിറ്റമിനുകളുടെയും മിനറലുകളുടെയും മികച്ച ഉറവിടമാണ് മൺസൂൺകാലത്ത്  ലഭിക്കുന്ന  പഴങ്ങളും പച്ചക്കറികളും.പ്രകൃതി തന്നെ ഈ രീതിയിൽ രൂപകൽപന ചെയ്തതാണ് ഇവയെല്ലാം. പ്രകൃതിയേക്കാൾ മറ്റാർക്കും സ്വന്തം മക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ കഴിയില്ലെന്ന്  ഒരു ചൊല്ലുണ്ട്. അതുകൊണ്ട് മഴക്കാലത്ത് നിങ്ങൾക്ക് ലഭ്യമാകുന്ന  എല്ലാ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കണം .

3.നിങ്ങളുടെ ചർമ്മത്തെ ശ്വസിക്കാൻ അനുവദിക്കൂക

മുഖം ആകർഷകവും സുന്ദരവുമാകാൻ എപ്പോഴും  മേക്കപ്പ് ഇടേണ്ട ആവശ്യമില്ല. നിങ്ങളിൽ ആത്മവിശ്വാസമില്ലാതിരിക്കുന്ന  അവസ്ഥ വരുമ്പോഴാണ് നിങ്ങൾ മേക്കപ്പ് കിറ്റിലേക്ക് നീങ്ങുക. ആ അർത്ഥത്തിൽ, നിങ്ങൾ മേക്കപ്പിടുന്നത് മുഖത്തല്ല, നിങ്ങളുടെ മനസ്സിൽ തന്നെയാണ്. അവിടെയാണല്ലോ നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ ഉറവിടം. അനാവശ്യമായി മേക്കപ്പ് കിറ്റിനെ ആശ്രയിക്കുന്ന  സ്വഭാവം കുറയ്ക്കാനുള്ള നല്ല സമയം കൂടിയാണ് മൺസൂൺ കാലം. ഈ മൺസൂൺ കാലത്ത്, മേക്കപ്പ് കിറ്റിൽ നിന്നും അകന്നുനിൽക്കുമെന്നൊരു  പ്രതിജ്ഞയും നമുക്കെടുക്കാം. വാസ്തവത്തിൽ അത് ചർമ്മത്തിൽ ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിക്കും. നിങ്ങളുടെ ചർമ്മത്തിന് ശ്വസിക്കാൻ ധാരാളം സ്ഥലം ആവശ്യമാണെന്ന  കാര്യവും മറക്കരുത്.

4.നിങ്ങളുടെ സൺസ്‌ക്രീൻ ലോഷൻ വലിച്ചെറിയരുത്

ഇനി സൺസ്‌ക്രീനിന്റെ കാര്യം പറയാം. വേനൽക്കാലത്ത് മാത്രം ഉപയോഗിക്കാനുള്ളതാണ് സൺ സ്‌ക്രീൻ എന്ന  ഒരബദ്ധധാരണ പലർക്കുമുണ്ട്. എന്നാൽ മൺസൂൺ കാലമുൾപ്പെടെ വർഷം മുഴുവൻ ഉപയോഗിക്കേണ്ട ഒന്നാണ് സൺ സ്‌ക്രീൻ. മൂടിക്കെട്ടിയ ആകാശം, തണുത്ത അന്തരീക്ഷം, ഇടമുറിയാതെ പെയ്യുന്ന മഴ- ഇതെല്ലാമുണ്ടെങ്കിലും സൂര്യനും മഴക്കാലത്ത് പ്രവർത്തിക്കുന്നുണ്ടെറിയുക. സൂര്യൻ  ഈ സമയങ്ങളിൽ അൾട്രാവയലറ്റ് രശ്മികൾ പുറപ്പെടുവിക്കില്ലെന്ന തെറ്റിദ്ധാരണയും വേണ്ട. മൺസൂൺ കാലത്ത് സൂര്യരശ്മികൾ നമ്മെ ആക്രമിക്കുന്നുവെന്ന  തോന്നൽ ഉണ്ടാവില്ല. പക്ഷെ മൺസൂൺകാലത്തും സൺ സ്‌ക്രീൻ  ഉപയോഗിക്കുക തന്നെ വേണം.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.