കേരളത്തിൽ കാലവർഷം ശക്തമായതോടെ മഴ കനത്തു. മൂന്നാറിൽ വെള്ളപ്പൊക്കം.

കേരളത്തിൽ കാലവർഷം ശക്തമായതോടെ മഴ കനത്തു. മൂന്നാറിൽ വെള്ളപ്പൊക്കം.

കേരളത്തിൽ കാലവർഷം ശക്തമായതോടെ വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ കനത്തു. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലെർട് പ്രഖ്യാപിച്ചു. റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കിയിൽ മഴകനത്തതോടെ മൂന്നാറിൽ വെള്ളപൊക്കം. മണ്ണിടിച്ചിൽ മൂലം പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. കുറെ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. മൂന്നാര്‍ – മറയൂര്‍ റൂട്ടിലെ പെരിയവാര പാലത്തില്‍ വെളളംകയറിയതോടെ മറയൂര്‍ ഒറ്റപ്പെട്ടു. മൂന്നാർ ടൗണിൽ വെള്ളം കയറിയതോടെ അവിടെയുള്ള ആളുകളെ മാറ്റിപ്പാർപ്പിച്ചു.

കോട്ടയം ജില്ലയിലെ മലയോര മേഖലയിലും മഴക്കെടുതി രൂക്ഷമാണ്. കോട്ടയം ജില്ലയിലെ എരുമേലി, ഏയ്ഞ്ചല്‍ വാലി, അരയാഞ്ഞിലിമണ്ണ് എന്നിവിടങ്ങള്‍ ഒറ്റപ്പെട്ടു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്.

കോഴിക്കോട്– മൈസൂരു ദേശീയപാതയില്‍ മുത്തങ്ങയില്‍ വെള്ളംകയറി അവിടേയും ഗതാഗതം തടസപ്പെട്ടു. അമ്പായത്തോടിൽ 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപാർപ്പിച്ചു.
കനത്തമഴ തുടരുന്നതിനാൽ ഇടുക്കിയിലെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. അതിനാൽ ഡാമുകളുടെ രണ്ട് ഷട്ടറുകള്‍ തുറക്കും.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.